ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ വിവാഹ പൂർവ കൗൺസിലിംഗ് കോഴ്‌സ് ആഗസ്റ്റ് മൂന്നിനും നാലിനും മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. മൂന്നിന് രാവിലെ എട്ടിന് രജിസ്ട്രേഷൻ. 10ന് പരിപാടികൾ യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതം പറയും. മുക്തിഭവൻ അസി.ഡയറക്‌ടർ രാജേഷ് പൊന്മല ആമുഖ പ്രസംഗം നടത്തും. യോഗം ബോ‌ർഡ് അംഗം എൻ.നടേശൻ നന്ദി അർപ്പിക്കും. മാതൃകാ ദമ്പതികൾ എന്ന വിഷയത്തിൽ ഫാമിലി കൗൺസിലർ ഗ്രെയ്‌സ് ലാലും, സ്ത്രീപുരുഷ ലൈംഗികത എന്ന വിഷയത്തിൽ ഡോ.ശരത് ചന്ദ്രനും, കുടുംബജീവിതത്തിലെ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ രാജേഷ് പൊന്മലയും, സ്‌ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ ഫാമിലി കൗൺസിലർ സുരേഷ് പരമേശ്വരനും, ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ നിയുക്ത ബോർഡ് അംഗം സജീവ് പൂവ്വത്തും, ആനന്ദം കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ അനൂപ് വൈക്കവും ക്ലാസെടുക്കും. ആഗസ്റ്റ് നാലിന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കോ-ഓർഡിനേറ്റർ പി.അജയകുമാർ നന്ദി പറയും.