വൈക്കം: കേരളകൗമുദിയുടെ വൈക്ക പ്രയാർ വിതരണക്കാരനായ വൈക്ക പ്രയാർ തൂമ്പുങ്കൽ കാർത്തികേയൻ (60) നെ സാമൂഹ്യ വിരുദ്ധർ മർദ്ദിച്ചതായി പരാതി. ഇന്നലെ പുലർച്ചെ പത്രവിതരണത്തിനിടെയാണ് അഞ്ചംഗ സംഘം കാർത്തികേയനെ മർദ്ദിച്ചത്.അക്രമണത്തിന് ശേഷം ഇയാളെ പുഴയിലേക്ക് തള്ളിയിടാനും ശ്രമം നടത്തി.ഇത് സംബന്ധിച്ച് കാർത്തികേയൻ വൈക്കം പൊലീസിൽ പരാതി നൽകി.