പൊൻകുന്നം: മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്‌സൈസ് സർക്കിൾ ഓഫീസിലെ ജീപ്പ് തനിയെ ഉരുണ്ടുനീങ്ങി. പാർക്കിംഗ് സ്ഥലത്തെ കട്ടിങ്ങിൽ ഇടിച്ചുനിന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് ജീപ്പ് ഉരുണ്ടുനീങ്ങിയതെന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ജീപ്പ് നിറുത്തിയിട്ട ശേഷം ഉദ്യോഗസ്ഥർ സിവിൽ സ്റ്റേഷനിലെ മുകൾ നിലയിലുള്ള ഓഫീസിലായിരുന്നു. ഇതിനിടെ ജീപ്പ് ഉരുണ്ടുനീങ്ങി ഇടിക്കുന്നതു കണ്ട് തൊട്ടടുത്തുള്ള പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ ഓടിയെത്തി. ജീപ്പിനുള്ളിൽ നിന്ന് തീപ്പൊരി ചിതറുന്നുണ്ടായിരുന്നു. പൊലീസുകാർ അതണച്ചപ്പോഴേക്കും എക്‌സൈസ് ഉദ്യോഗസ്ഥരും മുകൾനിലയിൽ നിന്ന് ഓടിയെത്തി. തീപിടിച്ച് വയറിംഗ് പൂർണമായും കത്തിനശിച്ചു.