പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖയിൽ നവതി ആഘോഷവും യോഗ നേതാക്കൾക്കുള്ള സ്വീകരണ സമ്മേളനവും നാളെ ഉച്ചകഴിഞ്ഞ് ശാഖാ യോഗം ആഡിറ്റോറിയത്തിൽ നടക്കും.1928ൽ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളിൽ നിന്നുമാണ് പൂഞ്ഞാർ ശാഖാ യോഗത്തിന് പ്രവർത്തനാനുമതിയും ശാഖാ നമ്പരും ലഭിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 2018 ജൂണിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് നിർവഹിച്ചത്. തുടർ പരിപാടികൾ പിന്നീട് പലതും നടന്നു കഴിഞ്ഞു. നവതി ആഘോഷത്തിന്റെ ഭാഗമായി ഇക്കുറി നവതിയുടെ നിറവിലെത്തിയ മുഴുവൻ ശാഖാംഗങ്ങളേയും ആദരിക്കുന്ന ചടങ്ങും യോഗം കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മീനച്ചിൽ യൂണിയൻ ചെയർമാൻ എ. ജി തങ്കപ്പനും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിർമ്മലാ മോഹനൻ ചിറ്റാനപ്പാറയിലിനും സ്വീകരണവും നൽകും. യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.വി.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഉല്ലാസ് എം.ആർ മതിയത്ത് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി വിനു വേലംപറമ്പിൽ സ്വാഗതം പറയും. കേരളാ വിഷൻ ചാനൽ ചെയർമാൻ പ്രവീൺ മോഹൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മീനച്ചിൽ യൂണിയൻ അഡ്: കമ്മിറ്റി അംഗങ്ങളായ ഷാജി കടപ്പൂർ, രാജൻ കൊണ്ടൂർ ,വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൻ മിനർവ്വാ മോഹനൻ വേലംപറമ്പിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അരുൺ കുളംമ്പള്ളിൽ, കമ്മിറ്റി അംഗം സനൽ മോഹനൻ മണ്ണൂർ, യൂണിയൻ പ്രീമാര്യേജ് കൗൺസിൽ കൺവീനർ ദിലീപ് മരുതാനിയിൽ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ രാജി വിജയൻ, പി.എൻ .സുരേന്ദ്രൻ എന്നിവർ സംസാരിക്കും. സ്വീകരണമേറ്റുവാങ്ങുന്ന യോഗം കൗൺസിലർ എ.ജി.തങ്കപ്പനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ മോഹനനും മറുപടി പ്രസംഗം നടത്തും. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സിനി രഞ്ജിത്ത് ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റ്റി.എസ്.സ്‌നേഹാധനൻ, ബിന്ദു സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് വരയാത്ത് നന്ദി പറയും. വിവിധ കുടുംബ യൂണിറ്റ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും വിശിഷ്ടാത്ഥിതികളെ ഷാളണിയിച്ച് സ്വീകരിക്കും. നവതിയുടെ നിറവിലെത്തിയ ശാഖാംഗങ്ങൾക്ക് ശാഖാ യോഗത്തിന്റെ മെമന്റോ നൽകുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്യും .