അയർക്കുന്നം: സ്വത്ത് ആവശ്യപ്പെട്ടുള്ള തർക്കത്തിനൊടുവിൽ മകൻ മാതാവിനെ മർദിച്ചതായി പരാതി. മാതാവിന്റെ പരാതിയിൽ അയർക്കുന്നം പൊലീസ് മകനെതിരെ കേസെടുത്തു. മകൻ ഒളിവിലാണ്. മാതാവിന്റെ പേരിലുള്ള 30 സെന്റ് സ്ഥലമുണ്ട്. ഈ സ്ഥലം സ്വന്തം പേരിലേയ്‌ക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് തർക്കം നടന്നത്. മദ്യപാനിയായ മകന് നേരത്തെ കുടുംബ സ്വത്തിന്റെ ഭാഗം നൽകിയിരുന്നു. എന്നാൽ, ഇത് മകൻ വിൽക്കുകയായിരുന്നു. ഇതേ തുടർന്നാണ് മാതാവ് മകന്റെ പേരിലേയ്‌ക്ക് സ്ഥലം എഴുതി നൽകാൻ തയ്യാറാകാതിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ മകൻ സ്വത്ത് ആവശ്യപ്പെട്ട് മാതാവിനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.