മണർകാട് : തലപ്പാടി ചാമക്കാലായിൽ വീട്ടിൽ ഷാജിയുടെ വീട് കുത്തിത്തുറന്ന് വൻകവർച്ച. ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ, 600 ദിർഹം, 40,000 രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, രണ്ട് കാമറ, നാല് വാച്ച് എന്നവയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുകാർ വീട് പൂട്ടി പുറത്തു പോയപ്പോഴാണ് ഇരുനില വീടിന്റെ മുകളിലെ വാതിലിലൂടെ മോഷ്ടാവുള്ളിൽ കടന്നത്. ഈ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടുകാർ മടങ്ങിയെത്തിയപ്പോൾ മുകൾ നിലയിൽ നിന്നു ഒരാൾ ചാടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. ഫോറൻസിക് വിദഗ്ദ്ധരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.