ചങ്ങനാശ്ശേരി : കേരള മഹിളാ സംഘം കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദൻ, സി.കെ. ആശ എം.എൽ.എ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, മോഹൻ ചേന്നംകുളം, അഡ്വ. കെ. മാധവൻപിള്ള, ലീനമ്മ ഉദയകുമാർ, ഹേമലത പ്രേംസാഗർ, ഷേർളി ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഹേമലത പ്രേംസാഗർ, അൽഫോൻസാ ബോസ്, സി എം ചെല്ലമ്മ, എന്നിവർ അംഗങ്ങളായിട്ടുള്ള പ്രസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു. ഹേമലത പ്രേം സാഗർ പ്രസിഡന്റും ലീനമ്മ ഉദയകുമാർ സെക്രട്ടറിയായും ഉള്ള ജില്ലാ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.