വൈക്കം: മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ള വൈജ്ഞാനിക മത്സരം നാളെ രാവിലെ 10ന് ക്ഷേത്ര കലാമണ്ഡപത്തിൽ നടക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. പ്രശ്‌നോത്തരി, ഉപന്യാസം, പാരായണം എന്നിവയിലാണ് മത്സരം. ആഗസ്റ്റ് 15 നാണ് സമ്മാനദാനം.