തലയോലപ്പറമ്പ്: ബ്ലോക്ക് കോൺഗ്രസ് ഏകദിന ക്യാമ്പ് നാളെ കാട്ടിക്കുന്ന് എസ്. എൻ. ഡി. പി. ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9. 30ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചൻ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ്, പി.എ സലിം, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കോൺഗ്രസിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഷാജി കൈനകരി സെമിനാർ നയിക്കും.