പൊൻകുന്നം: പാട്ടു പാടാനും കേൾക്കാനും താത്പര്യമുള്ളവർക്കായി പനമറ്റം ദേശീയവായനശാല ഒരുക്കുന്ന പ്രതിമാസ പരിപാടിക്ക് തുടക്കമായി. എല്ലാരും പാടുന്നു എന്ന പരിപാടി സംഗീതജ്ഞൻ കെ.പി.എ.സി രവി ഉദ്ഘാടനം ചെയ്തു. തുടർന്ന് 22 പേർ പാട്ടുകൾ അവതരിപ്പിച്ചു. പാട്ടുകൾ പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്നവർക്കു വേണ്ടി ആരംഭിച്ചിട്ടുള്ള പരിപാടിയിൽ ആർക്കും പാടാം. ശാസ്ത്രീയ സംഗീതം, സിനിമ നാടക ഗാനങ്ങൾ, കവിത, നാടൻപാട്ട് അങ്ങനെ ഏതുതരം പാട്ടും പാടാം. സംഗീത ഉപകരണങ്ങളിൽ പരിശീലനം നേടിയവർക്കും അവസരമുണ്ട്.