മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം 407-ാം നമ്പർ‌ മോനിപ്പള്ളി ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ പത്തിന് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സുജ തങ്കച്ചൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ. എം സുകുമാരൻ പ്രസംഗിക്കും. വൈസ് പ്രസിഡന്റ് ബിനു തകിടിയേൽ നന്ദി പറയും.