ഭരണങ്ങാനം: സഹനത്തിന്റെ പാതയെ സ്വർഗത്തിലേക്കുള്ള കുറുക്കുവഴിയാക്കാനാണ് വി. അൽഫോൻസാമ്മ പഠിപ്പിക്കുന്നതെന്ന് സാമുവൽ മാർ ഐറേനിയോസ് മെത്രാപോലീത്താ പറഞ്ഞു. പത്തനംതിട്ട രൂപതയുടെ മെത്രാനായ അദ്ദേഹം വി. അൽഫോൻസാമ്മയുടെ തിരുനാളിന് വി. കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം. വി. അൽഫോൻസാമ്മ ചുരുങ്ങിയ കാലഘട്ടംകൊണ്ട് സ്വർഗത്തിന്റെ തിരുവെഴുത്തുകൾ പൂർത്തിയാക്കികൊണ്ട് ഈലോകത്തിൽ നിന്നും യാത്രയായി. സുവിശേഷ ഭാഗ്യങ്ങളാണ് അൽഫോൻസാമ്മ ജീവിതംകൊണ്ട് പൂർത്തീകരിച്ചത്. സ്വർഗത്തെ ഈലോകത്തിൽ വച്ച് അനുഭവിച്ച് തുടങ്ങാമെന്നാണ് അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹനത്തിന്റെ പാത അനേകായിരങ്ങൾക്ക് വെളിച്ചമാക്കി മാറ്റിയ അൽഫോൻസാമ്മയുടെ ജീവിവിതം സ്വർഗ്ഗീയ യാത്രയിൽ നമുക്ക് ശക്തി പകരുന്നതായി ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. ഭരണങ്ങാനം ഇടവക ദൈവാലയത്തിൽ വി. കുർബാന അർപ്പിച്ച് സന്ദശം നൽകുകയായിരുന്നു അദ്ദേഹം.