temple

കുറുപ്പന്തറ : ചേർത്തല കണ്ടമംഗലം ശക്തി വിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ സത്രത്തിന് മുന്നോടിയായി വിഗ്രഹ ഭദ്രദീപ ഘോഷയാത്ര മാഞ്ഞൂർ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് തുടക്കം കുറിച്ചു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി ദീപ പ്രകാശനം നിർവ്വഹിച്ച ചടങ്ങിൽ അഡ്വ മോൻസ് ജോസഫ് എം. എൽ. എ ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
ജനറൽ കൺവീനർ കെ. ഡി. ജയരാജ്, അജേഷ് നമ്പ്യാട്ട്, പി. എസ്. രാജീവ്, എൻ. രാമദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.