അടിമാലി: അടിമാലി ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് നടക്കും.സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന അടിമാലി മേഖലയിലെ അണിയറ പ്രവർത്തകരേയും മറ്റ് ചലച്ചിത്ര പ്രവർത്തകരേയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിമാലി ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിക്ക് രൂപം നൽകിയിട്ടുള്ളത്.അഫിക്‌സ് എന്ന പേരിൽ തുടക്കം കുറിക്കുന്ന സൊസൈറ്റിയുടെ ഉദ്ഘാടനം സിനിമാ പ്രവർത്തകൻ ഇ ജെ ജോസഫ് നിർവ്വഹിക്കും.ടി.കെ പദ്മിനിയെന്ന കലാകാരിയുടെ ജീവിതം പശ്ചാത്തലമാക്കി ഇടുക്കിയുടെ സാഹിത്യകാരൻ സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനിയെന്ന ഹൃസ്വ ചിത്രം ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കും.ജോസ് കോസ്മിക് അഫിക്‌സിന്റെ പ്രസിഡന്റും പ്രീത് ഭാസ്‌ക്കർ സൊസൈറ്റിയുടെ സെക്രട്ടറിയുമാണ്.ഇന്ന് വൈകിട്ട് മൂന്നിന് അടിമാലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.