കോട്ടയം: നെഹൃട്രോഫിക്കു പുറമേ 25 ലക്ഷം രൂപ സമ്മാനത്തുകയുള്ള ചാമ്പ്യൻസ് ലീഗിലെ കന്നിക്കിരീടം സ്വപ്നം കണ്ടും കോട്ടയത്തു നിന്ന് അഞ്ചു ചുണ്ടൻ വള്ളങ്ങൾ തീവ്ര പരിശീലന തുഴച്ചിലിൽ.

ചാമ്പ്യൻസ് ലീഗ്

വലിയ പ്രലോഭനം

പ്രളയംകാരണം നെഹ്റുട്രോഫി കഴിഞ്ഞ വ‌ർഷം മാറ്റിയത് കുമരകത്തെ ബോട്ട് ക്ലബുകൾക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാണ് വരുത്തിയത്. അന്നത്തെ കടത്തിൽ നിന്ന് കരകയറാതെ ബോട്ട് ക്ലബ്ബുകൾ കൈയുംകാലുമിട്ടടിക്കുന്നതിനിടയിലാണ് വലിയ സമ്മാനത്തുകയുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് വന്നത്. കുമരകംകാർക്ക് പിന്നെ ഇരിക്കപ്പൊറുതിയില്ലാതായി. അതു കൊണ്ടാണ് നെഹൃട്രോഫിയിലും ചാമ്പ്യൻസ് ലീഗിലും മത്സരിക്കുന്ന കൂടുതൽ ചുണ്ടനുകളുടെ തുഴച്ചിൽകാർ കുമരകത്തും സമീപ പ്രദേശങ്ങളിലുമുള്ള ബോട്ട് ക്ലബ്ബുകളിലെ അംഗങ്ങളായത്. മുത്തേരിമട, മണിയാപറമ്പ്, പെണ്ണാർതോട് എന്നിവിടങ്ങളിലാണ് പരിശീലനതുഴച്ചിൽ .ആഗസ്റ്റ് എട്ടു വരെ പരിശീലനം തുടരും.

പരിശീലനത്തിന്

15 ലക്ഷം രൂപ

ഒരു ദിവസത്തെ പരിശീലനത്തിന് ഒന്നരലക്ഷം രൂപ വരെയാണ് ഒരു ചുണ്ടൻ വള്ളത്തിന് ചെലവ് വരിക. ഒരു ക്ലബ്ബിന് കുറഞ്ഞത് 15 ലക്ഷം രൂപ. നാട്ടുകാരായ സ്ഥിരം തുഴച്ചിൽകാർക്ക് പുറമേ പട്ടാളക്കാരും കാശ്മീരികളും, മണിപ്പൂരികളും കനായിംഗ്, കയാക്കിംഗ് താരങ്ങളും മിക്ക ടീമുകളിലും ഈ വർഷവുമുണ്ട്. മീനും,ബീഫും മറ്റ് നാടൻ വിഭവങ്ങൾക്കും പുറമേ ഉത്തരേന്ത്യൻ വിഭവങ്ങളും അന്യ സംസ്ഥാന കളിക്കാർക്കായി നൽകുന്നു . നിരവധി ഹാട്രിക് അടക്കം നെഹ‌ൃട്രോഫി ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയിട്ടുള്ളത് കുമരകത്തെ ബോട്ട് ക്ലബ്ബുകളാണ്.

കോട്ടയത്തു നിന്ന്

വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ വീയപുരം പുത്തൻചുണ്ടൻ,

കുമരകം ടൗൺബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടൻ,

കുമരകം ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് തെക്കേതിൽ,

കൈപ്പുഴ മുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ ദേവാസ്,

ആർപ്പൂക്കര നവജീവന ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി