കോട്ടയം: സ്വകാര്യ ലാബുകളിലെ എക്‌സ്‌റേ സ്‌കാനിംഗ് സെന്ററുകളുടെ നിലവാരം ഉറപ്പാക്കുന്നതിനും പരിശോധനാ നിരക്കുകൾ ഏകീകരിക്കുന്നതിനും സർക്കാരും ആരോഗ്യ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിലും ജനവിരുദ്ധ ബഡ്ജറ്റിലും പ്രതിഷേധിച്ച് ആഗസ്റ്റ് ആറിന് നടക്കുന്ന എൽ.ഡി.എഫ് ധർണയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ് കൗൺസിൽ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ മാവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ മുഖ്യപ്രഭാഷണം നടത്തി. ദേശീയ കൗൺസിൽ അംഗം ടി.എം ജോസഫ്, ജില്ലാ സെക്രട്ടറി ജോർജ് മാത്യു ഒറ്റതൈയ്‌ക്കൽ, ബൈജു എബ്രഹാം, ജേക്കബ് മാത്യു മൂലയിൽ, ഒ.ആർ രാജേഷ്, എബ്രഹാം പി.തോമസ്, കുര്യാക്കോസ് നന്ത്യാട്ട് എന്നിവർ പ്രസംഗിച്ചു.