കോട്ടയം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സ്‌കൂൾ പാചക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ (സി.ഐ.ടി.യു ) തൊഴിലാളികൾ ഡി.ഡി.ഇ ഓഫിസ് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്‌തു. പി.ഐ ബോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്.എൻ ഇളയത്, പി.ജെ കുര്യൻ, പി.ബി കുരുവിള, കെ.ശോഭന, ഉഷാകുമാരി, ശാലിനി ദിലീപ്, സ്‌മിത സുരേഷ്, സുനിമോൾ, ബിന്ദു മനോജ് എന്നിവർ പ്രസംഗിച്ചു.