പാമ്പാടി : സാംസ്കാരിക നായകരുടെ നാവുകളെ കേരളത്തിൽ ഭീഷണിപ്പെടുത്തി നിശബ്ദം ആക്കാനുള്ള നീക്കം പ്രതിക്ഷേധാർഹമാണെന്ന് പൊൻകുന്നം വർക്കി നവലോകം ട്രസ്റ്റ് പ്രസിഡന്റ് വി എൻ വാസവൻ. സംസ്കാരിക കേരളത്തിലെ അതുല്യ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണനെന്നും അദ്ദേഹത്തെ അപമാനിച്ച സംഭവത്തെ പൊതുസമൂഹം ഒറ്റകെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവലോകം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു വാസവൻ. യോഗത്തിൽ വൈസ് ചെയർമാൻ കെ പി ഗോപാലകൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പ്രൊഫസർ രാജൻ ജോർജ് പണിക്കർ,കെ കെകരുണാകരൻ ,കോര മാത്യു. ഇ എസ് തുളസിദാസ് ,അജിത് ചന്ദ്രശേഖർ എന്നിവർ പ്രസംഗിച്ചു.