കോട്ടയം: എസ്.എൻ.ഡി.പി യോഗം നാട്ടാശേരി ശാഖ വാർഷികപൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ശാഖ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി പി.എൻ. വിജയൻ അറിയിച്ചു. വാർഷിക റിപ്പോർട്ട് അവതരണം, ബഡ്ജറ്റ്, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാനപരിപാടികൾ. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.ബി. ഗിരീഷ് സന്നിഹിതനാകും. ശാഖ പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നന്ദിയും പറയും.