അടിമാലി. ഒമ്പതാം ക്ലാസ് കാരിയായ ആദിവാസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെൺകുട്ടി കത്ത് എഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യ ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിൽ തട്ടേക്കണ്ണൻ ആദിവാസി കുടിയിൽ താമസിക്കുന്ന 3 പേരെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച രാത്രി 9 മണിക്ക് ആൾ താമസം ഇല്ലാത്ത സഹോദരിയുടെ വീട്ടിലാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. അടിമാലി സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കമ്പോൾ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കത്ത് കണ്ടെടുക്കുകയായിരുന്നു. കത്തിൽ പ്രകാരം വിവാഹിതനായ സതീശൻ എന്നയാൾ പെൺകുട്ടിയെ വിവാഹ അഭ്യർത്ഥന നടത്തി നിരന്തരം ശല്യപെടുത്തി വരുകയായിരുന്നുവെന്നും പെൺകുട്ടിയെ ഇയാൾ ഭീഷിണി പ്പെടുത്തുകയും ചെയ്തതായി സി .ഐ പറഞ്ഞു. മറ്റ് രണ്ട് പേരും പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മുന്നു പേരെ കസ്റ്റഡിയിൽ എടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളെജിൽ പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു