തൃക്കോതമംഗലം : എസ്.എൻ.ഡി.പി യോഗം തൃക്കോതമംഗലം ശാഖ നവതി സ്മാരകമായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണവും കുടുംബയോഗങ്ങളുടെ സംഗമവും ഇന്ന് നടക്കും. രാവിലെ 10 ന് ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നടപ്പന്തൽ സമർപ്പണം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. ശാഖാംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകൾക്ക് ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള കാഷ് അവാർഡ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ, ബാലവേദി കുട്ടികൾക്ക് സമ്മാനദാനം ശാഖാ പ്രസിഡന്റ് പി.കെ. അനിൽകുമാർ എന്നിവർ നിർവഹിക്കും.
സംസ്ഥാനതല ഫോട്ടോ ഗ്രാഫി മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച അക്ഷയ് ബിനീഷിന് യോഗം ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് ഉപഹാരം സമർപ്പിക്കും. ചിപ്പി രതീഷ് പ്രഭാഷണം നടത്തും. വിവിധ പോഷകസംഘടന ഭാരവാഹികൾ പ്രസംഗിക്കും. ശാഖാ സെക്രട്ടറി കെ.സി.പ്രകാശ് സ്വാഗതവും , വൈസ് പ്രസിഡന്റ് പി.പി. സന്തോഷ് നന്ദിയും പറയും. രാവിലെ 6 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 7.30ന് പ്രാർത്ഥന, 9ന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 1ന് മഹാഗുരുപൂജ, 2 മുതൽ കുടുംബയൂണിറ്റ് അംഗങ്ങളുടേയും ബാലവേദിയുടേയും വിവിധ കലാപരിപാടികൾ എന്നിവയുമുണ്ട്.