കോട്ടയം: കേരള സ്റ്റൈപന്റിയറി സ്റ്റുഡന്റ്സ് അസോസിയേഷൻ (കെ.എസ്.എസ്.എ) പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ടി.ആർ. ജയരാജ് അനുസ്മരണം ഇന്ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് പുസ്തക പ്രകാശനം, സെമിനാർ, കുടുംബസംഗമം, സാംസ്കാരിക കൂട്ടായ്മ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനം രാവിലെ 10ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.എ സുവർണജൂബിലി കമ്മിറ്റി ചെയർമാൻ എസ്. രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. ടി.ആർ ജയരാജ് രചിച്ച 'സംവരണവും, സംവരണം നേരിടുന്ന വെല്ലുവിളികളും' എന്ന പുസ്തകം കെ. സുരേഷ് കുറുപ്പ് എം.എൽ.എ പ്രകാശനം ചെയ്യും. ഷാജു വി.ജോസഫ് ടി.ആർ ജയരാജ് അനുസ്മരണ പ്റഭാഷണം നടത്തും. ഉച്ചക്ക് 12ന് സംവരണവും സമകാലിന സാമൂഹിക രാഷ്ട്രീയ വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കേരള ചരിത്രഗവേഷണ സമിതി ഡയറക്ടർ ഡോ. സനൽ മോഹൻ ഉദ്ഘാടനം ചെയ്യും. 3ന് കുടുംബസംഗമവും സാംസ്കാരിക കൂട്ടായ്മയും നടക്കും.