തിരുവല്ല : മദ്ധ്യതിരുവിതാംകൂറിലെ കോൺഗ്രസിന്റെ ആദ്യകാല നേതാവായിരുന്ന നിരണം തോമസ് (78) നിര്യാതനായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കെ പി സി സി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്‌കാരം പിന്നീട്. ഭാര്യ: മറിയാമ്മ തോമസ്, മക്കൾ: രാജേഷ് പി തോമസ്, സുരേഷ് തോമസ് (ഗ്രാമപഞ്ചായത്ത് അംഗം കടപ്ര),രഞ്ജിനി അലക്സ് (ദോഹ). മരുമക്കൾ: സോണി രാജേഷ്, ഡാലിയാ സുരേഷ്, അലക്സ് പി ചാക്കോ