തലയോലപ്പറമ്പ്: സപ്ലൈക്കോയുടെ കീഴിലുള്ള മാവേലി സ്റ്റോർ വിപുലമായ ഷോപ്പിംഗ് സൗകര്യങ്ങളോടെ മാവേലി സൂപ്പർ സ്‌റ്റോറായി മറവൻതുരുത്തിൽ പ്രവർത്തനമാരംഭിച്ചു .സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തന ഉദ്ഘാടനം ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സി. കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.പി. വി കൃഷ്ണകുമാർ, പി. കെ മല്ലിക, കെ. എസ് വേണഗോപാൽ,
ബ്ലോക്ക് പഞ്ചായത്തംഗം വി. ഭാസ്‌ക്കരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
പി. വി പ്രസാദ്, കനകമ്മ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി. എസ് താജു, മനു സിദ്ധാർത്ഥൻ, പി. സി തങ്കരാജ്, മുബാറക്ക് എന്നിവർ പ്രസംഗിച്ചു. സപ്ലൈകോ റീജണൽ മാനേജർ എലിസബത്ത് ജോർജ് സ്വാഗതവും സപ്ലെ ഓഫീസർ പി. എൻ ഇന്ദിര ദേവി നന്ദിയും പറഞ്ഞു.