കോരുത്തോട്: വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവുള്ളള കോരുത്തോട് പഞ്ചായത്തിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ അനുവദിക്കണമെന്നും പനയ്ക്കച്ചിറയിൽ ഗതാഗത തടസമുണ്ടാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്നും ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗം നി. മണ്ഡലം പ്രസിഡന്റ് എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. നി. മണ്ഡലം ജോ. സെക്രട്ടറി ബാബു കലയത്തോലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.എൻ രവി, ഷാജി ഷാസ്, ശശി വിലങ്ങു പാറയിൽ, മോബിൻ പി.എം എന്നിവർ പ്രസംഗിച്ചു.