bank-

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഗ്രാമ സ്വാരാജ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കൃഷിക്കാർക്കുള്ള വായ്പ പദ്ധതിയുടെ ഉദ്ഘാടവും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗവും മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. കോർ ബാങ്കിംഗിനെയും മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെയും ഉദ്ഘാടനം സി. കെ ആശ എം.എൽ.എ നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ.കെ. വി പ്രകാശൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സഹകരണ ജോ. രജിസ്ട്രാർ വി. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകൻ, ജില്ലാ പഞ്ചായത്തംഗം പി. സുഗതൻ, എം. കെ സനിൽകുമാർ, വി. കെ രാജു, സന്ധ്യ മോൾ സുനിൽ, എസ്. ജയശ്രീ, കെ . വിജയൻ, കെ. കെ രമേശൻ,
ടി .എൻ സിബി,എ. പി ജയൻ, ടി. സി ഷൺമുഖൻ, കെ. എസ് രക്‌നാകരൻ, എം. കെ ശീമോൻ, കെ. വി മനോഹരൻ, കബീർ വട്ടപ്പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി. കെ പുഷ്‌ക്കരൻ സ്വാഗതവും സെക്രട്ടറി എ. ജി ജയലക്ഷ്മി നന്ദിയും പറഞ്ഞു.