മുത്തോലി : വ്യാപാരി വ്യവസായി ഏകോപന സമിതി മുത്തോലി യൂണിറ്റിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. സണ്ണി കോയിപ്പുറത്തിന്റെ കെട്ടിടത്തിൽ കൂടി യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് വി.സി ജോസഫ് പങ്കെടുത്തു. ഭാരവാഹികളായി എ.എം സാബു അതുപള്ളിയിൽ (പ്രസിഡന്റ്), അനീഷ് കുമാർ ഇരട്ടിയാനിക്കൽ (ജനറൽ സെക്രട്ടറി), സണ്ണി കോയിപ്പുറം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.