kob-thakkappan-pizhak-jpg

രാമപുരം: രാമപുരത്തു നിന്ന് പിഴകിലേക്കുള്ള സ്വകാര്യ ബസിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് പിഴക് തെക്കേഅറ്റത്ത് തങ്കച്ചൻ (തങ്കായി, 58) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. ടൗണിൽ നിന്ന് ബസിൽ കയറിയ തങ്കച്ചൻ പുതിയ ഗവ.ആശുപത്രിയ്ക്ക് സമീപം എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ബസ് നിറുത്തി എയർ ഡോർ തുറന്നെങ്കിലും ഇറങ്ങിയില്ല. വീണ്ടും ആറാട്ടുപുഴ പാലത്തിന് അപ്പുറത്ത് ഇറങ്ങണമെന്ന് പറയുകയും എയർ ഡോർ അടഞ്ഞുവരുന്നതിന് മുൻപ് പിടിവിട്ട് സൈക്കിൾ യാത്രക്കാരനായ കുട്ടിയുടെ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ തങ്കച്ചനെ ഉടൻ രാമപുരം ഗവ. ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് 3 ന് പിഴക് സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.