സംവരണ വിഷയത്തിൽ ഭരണഘടന സ്ഥാപനങ്ങളിലെ ഉന്നതസ്ഥാനീയരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് അടുത്തകാലത്ത് കേൾക്കാനിടയായത്. ബ്രഹ്മണർ മാത്രം ദ്വിജന്മാരാണെന്നും മറ്റുള്ളവർ വെറും പുഴുക്കളാണെന്നുമുള്ള കാഴ്ചപ്പാട് ഇന്നും ചിലരുടെ മനസിലുണ്ട്. ഒരുകാരണവശാലും അത്തരം ദുഷിച്ച ചിന്താഗതികൾ ഉണ്ടാകാൻ പാടില്ലാത്തവരുടെ മനസിൽ അതുണ്ടായി എന്നുമാത്രവുമല്ല പരസ്യമായി വിളിച്ചുപറയുകയും ചെയ്തു.
ജാതി സംവരണത്തെ എതിർക്കുന്നവർ ഭരണഘടനയുടെ അന്തസത്ത മനസിലാക്കാത്തവരാണ്. പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രസ്ഥാനമാണ് സംവരണം. നൂറ്രാണ്ടുകളോളം സവർണമേധാവിത്വത്തിൻ കീഴിൽ ചവിട്ടി അരയ്ക്കപ്പെട്ട ജനവിഭാഗത്തെ ജനാധിപത്യ ഭരണത്തിൽ പങ്കാളികളാക്കുമ്പോൾ മാത്രമെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പാവുകയുള്ളു. ഈ യാഥാർത്ഥ്യം നിലനിൽക്കെ, സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടനാബഞ്ച് തീർപ്പുകൽപ്പിച്ച സാമ്പത്തിക സംവരണപ്രശ്നം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് കോടതിയലക്ഷ്യവും ഭരണഘടനാവിരുദ്ധവുമാണ്. സംവരണവിരുദ്ധ കാഴ്ചപ്പാടിനെതിരെ ശബ്ദമുയർത്തണം.
റിട്ട. ജസ്റ്റിസ് കെമാൽപാഷ
(കേരള സ്റ്റൈപന്ററി സ്റ്റുഡന്റ്സ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ടി.ആർ ജയരാജിന്റെ അനുസ്മരണാർത്ഥം കോട്ടയം പ്രസ്ക്ലബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ)