പൊൻകുന്നം : യൂത്ത്‌ലീഗ് കളക്ടറേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ ആന്റോ ആന്റണി എം.പി പ്രതിഷേധിച്ചു. 23 ലക്ഷം തൊഴിൽ രഹിതരുടെ അപേക്ഷകൾ പി.എസ്.സിയിൽ കെട്ടിക്കിടക്കുമ്പോൾ ഇഷ്ടമുള്ളവരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.