പൊൻകുന്നം : ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ വാഴൂർ ബ്ലോക്ക് വികസന കേന്ദ്രത്തിന്റെ പരിധിയിലുള്ള സാക്ഷരതാ പ്രവർത്തകരുടെ സംഗമം ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജയ ബാലചന്ദ്രൻ, തങ്കമ്മ ചാക്കോ, പി.എസ്.ഹരിലാൽ, രാജേഷ്‌കുമാർ, വസുമതിയമ്മ, പുഷ്പകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.