വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച്ച രാവിലെ നടത്തിയ സമ്പൂർണ്ണ നെയ്‌വിളക്കും ഭജനയും ഭക്തിനിർഭരമായി. മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത്, രാധാകൃഷ്ണൻ ആചാരി, ശിവൻകുട്ടി ചെമ്പശ്ശേരി , അനന്തകൃഷ്ണൻ , ഹരിഹരൻ എന്നിവർ കാർമ്മീകരായി. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാകേഷ് ടി. നായർ, പി. സി. ശ്രീകാന്ത് എന്നിവർ നേതൃത്വം നല്കി.