വൈക്കം: ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആഗസ്റ്റ് 23 മുതൽ 30 വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ നിധി സമാഹരണവും വഴിപാട് കൂപ്പൺ വിതരണവും വൈകുണ്ഡപുരം മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് പരമേശ്വര കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് വെങ്കിടാചലം അയ്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി. അശോകൻ, വൈസ് പ്രസിഡന്റ് കെ. സോമൻ, ബിജീഷ് കുമാർ, അഡ്വ: പി. ഐ. ജയകുമാർ, ജിനി നടുമുറി , നാരായണൻജി, , സുരേഷ് , കെ. ആർ. വെങ്കിടേശ്വരൻ , ഷിബു , മോഹനൻ, വേലപ്പൻ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 23 ന് വൈകിട്ട് 5 ന് സപ്താഹത്തിന്റെ ദീപ പ്രകാശനം ദേവസ്വം ബോർഡ് മെമ്പർ അഡ്വ: എൻ . വിജയകുമാർ നിർവഹിക്കും. യജ്ഞാചാര്യൻ വൈക്കം വിജയകുമാറിന്റെ നേതൃത്വത്തിലാണ് സപ്താഹം.