അടിമാലി: 15 കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടികൊണ്ടു പോയ യുവാവിനെ പൊലീസ് പിടികൂടി. ഇരുമ്പുപാലം സ്വദേശി അസ്ലം ബഷീറാണ് (19) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേയ്ക്ക് പോയ വിദ്യാർത്ഥിനിയെ അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ഇയാൾ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കുട്ടി വൈകിട്ട് വീട്ടിൽ എത്താതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ തിരൂർ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് തിരൂരിൽ നിന്ന് തിരികെ അടിമാലിയ്ക്ക് പോരുന്ന വഴി ഞായറാഴ്ച രാവിലെ നേര്യമംഗലത്ത് സ്വകാര്യ ബസിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ വൈദ്യ പരിശോധനയ്ക്കായി ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.