ചങ്ങനാശേരി: ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ചങ്ങനാശേരി ഏരിയാ സമ്മേളനം നടത്തി.അഡ്വ പി രവീന്ദ്രനാഥ് നഗറിൽ (വി ആർ ബി ഭവൻ)സമ്മേളനത്തിന് തുടക്കം കുറിച്ച് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി.എസ് നിസ്താർ പതാക ഉയർത്തി. സമ്മേളനം സി.ഐ.ടി.യു ജില്ലാ ട്രഷറർ എ. വി റസൽ ഉദ്ഘാടനം ചെയ്തു. കെ. ഡി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ് സതീശൻ സ്വാഗതം പറഞ്ഞു. വി.എ ശിവകുമാർ രക്തസാക്ഷി പ്രമേയവും പി. ബി ജിയാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷൻ ഏരിയാ സെക്രട്ടറി പി.എ നിസാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി കുര്യാക്കോസ് ജോസഫ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി ജോസഫ്, ടി.എസ് നിസ്താർ, അഡ്വ. ഇ.എ സജികുമാർ, എം.ടി സോജപ്പൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ആർ.എസ് സതീശൻ (പ്രസിഡന്റ്), ടി.എ ഹുസൈൻ, കെ.എൻ പീതാംബരൻ, (വൈസ് പ്രസിഡന്റുമാർ) പി.എ നിസാർ (സെക്രട്ടറി), പി.ഡി ഓമനകുട്ടൻ, പി.എ നസീർ മാടപള്ളി (ജോയിന്റ് സെക്രട്ടറിമാർ), എം.ടി സോജപ്പൻ (ട്രഷറർ) എന്നിവരെയും 29 അംഗ ഏരിയാ കമ്മറ്റിയേയും തിരഞ്ഞെടുത്തു.