തലയോലപ്പറമ്പ് : വിഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും കോട്ടയം നെഹ്റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തലയോലപ്പറമ്പിൽ സ്വച്ഛഭാരത് സന്ദേശ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ വിഷൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ഡി.സുമേഷ്, കോഡിനേറ്റർമാരായ ഷിനു.ബി, നിമിഷ ജേക്കബ്, വിഷ്ണുപ്രിയ, ആതിര, വന്ദന തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ശുചിത്വ ബോധവൽക്കരണ സെമിനാറിന് ഡോ.മിനി നേതൃത്വം നൽകി.