വൈക്കം : കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിലെ നിയമനങ്ങളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, നിയമനങ്ങളിൽ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ചെമ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷ് ഫാമിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ എം.എൽ.എ. കെ.അജിത്ത് ധർണ ഉദ്ഘാടനം ചെയ്തു.
പ്റസിഡന്റ് പി. വി. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. എസ്. രത്‌നാകരൻ, സെക്രട്ടറി ഡി.ബാബു, എം.കെ.ശീമോൻ, വി.കെ.പുഷ്‌കരൻ, പി.കെ.രവീന്ദ്രൻ, വി.കെ.ശശി, കെ.പി.രമേശൻ, കെ.കെ.രാജപ്പൻ, കെ.എസ്. ചിത്ര, ടി.സി.പുഷ്പരാജൻ, പി.തിലോത്തമ, ബി. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.