kudumbasagamam

വൈക്കം : എസ്. എൻ. ഡി. പി യോഗം 111-ാം നമ്പർ ടൗൺ ശാഖയുടെ ഗുരുജ്യോതി കുടുംബയൂണി​റ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ.കെ.രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന ദമ്പതിമാരെ സെക്രട്ടറി കെ.കെ.വിജയപ്പൻ ആദരിച്ചു. ലൈലാ ബാലകൃഷ്ണൻ, യോഗം അസ്സി. സെക്രട്ടറി പി.പി.സന്തോഷ്, കൺവീനർ ബിന്ദു ബിനോയ്, കൗൺസിലർ എസ്.ഇന്ദിരാദേവി, എം.കെ.ചന്ദ്രൻ, അനിൽകുമാർ പത്തിതറ, അനിൽ പിഷാരത്ത്, യമുന തുടങ്ങിയവർ പ്രസംഗിച്ചു.