nss

ചങ്ങനാശേരി :ചങ്ങനാശേരി എൻ.എസ്.എസ് കോളജിലെ പൂർവ വിദ്യാർത്ഥി- അദ്ധ്യാപക സംഗമം 'ഓർമ്മക്കൂട് 2019' പ്രതിപക്ഷ നേതാവ്് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഓർമ്മക്കൂട് 2019 സംഘാടക സമിതി ജനറൽ കൺവീനർ പി.എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സാജൻ എം.ജോർജ്, കോളജ് അദ്ധ്യാപിക ഹരിത നീലിമ എന്നിവരെയും സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലും മഹാപ്രളയത്തിലകപ്പെട്ടവർക്ക് കൈത്താങ്ങായി മാറിയ പൂർവ്വ വിദ്യാർത്ഥികളെയും ബി.ജെ.പി സംസ്ഥാന സമിതിയംഗവും പൂർവ വിദ്യാർത്ഥിയുമായ ബി. രാധാകൃഷ്ണമേനോൻ ആദരിച്ചു. പൂർവ്വ അദ്ധ്യാപകരെ വിദ്യാർത്ഥി പ്രതിനിധികൾ ആദരിച്ചു. നിറമൺകര എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ.പി. ജയശ്രീ ചികിത്സാധന സഹായം കൈമാറി.