ramayanam-jpg

വൈക്കം:കേരള വണികവൈശ്യസംഘം ബാലശലഭം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണത്തെ ആധാരമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച രാമായണ പാരായണവും പ്രശ്‌നോത്തരിയും വിജ്ഞാനപ്രദമായി. കിഴക്കേനട വണികവൈശ്യഭവനിൽ കെ. വി.വി.എസ് കോട്ടയം ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ശബരിമല മുൻ മേൽശാന്തി ശിവൻകുട്ടി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റി എങ്ങനെ ജീവിക്കണമെന്ന് വഴി കാട്ടാൻ രാമായണമെന്ന മഹത്തായ ഇതിഹാസത്തിന് കഴിയുമെന്നും കുരുന്നുകൾ രാമായണ പാരായണം നടത്തുന്നത് ഏറെ അഭികാമ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.അമ്മുക്കുട്ടി അമ്മാൾ, സി.വി.ഹരിലാൽ, മോഹനൻ ചെട്ടിയാർ, കെ.ടി.വിജയൻ ചെട്ടിയാർ, എം.പ്രമോദ്, ബി.സുനിൽകുമാർ, വി.ആർ.ഗിരി, എൻ.സുരേശൻ, ലത വിജയൻ, ദീപ ഉണ്ണികൃഷ്ണൻ, ആർ.കീർത്തന തുടങ്ങിയവർ പ്രസംഗിച്ചു.