പൊൻകുന്നം:ആയുരാരോഗ്യ സൗഖ്യത്തിനായി കർക്കടകമാസം ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നടത്തിവരുന്ന ഔഷധക്കഞ്ഞിവിതരണം അഞ്ചാം വർഷത്തിലേക്ക്. കർക്കടകം ഒന്നുമുതൽ ദീപാരാധനയ്ക്കുശേഷമാണ് കഞ്ഞിവിതരണം. രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും ഉതകുന്ന ഔഷധഗുണമുള്ള കഞ്ഞി ഏറെ ഫലപ്രദമാണെന്ന അഭിപ്രായമാണ് ഭക്തർക്ക്. വാഴൂരിലെ വിശ്വ ആയുർവേദ കേന്ദ്രത്തിൽനിന്നും തയ്യാറാക്കിയ 18 ഇനം ഔഷധങ്ങൾ ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. ദശപുഷ്പം നാലുതരം ജീരകം,ഉലുവ,അരിയാർ തുടങ്ങിയ 18 ഇനങ്ങളുടെ ഔഷധക്കൂട്ട് വിശ്വാ ആയുർവേദഫാർമസി സൗജന്യമായാണ് നൽകുന്നത്.ദിവസവും അഞ്ഞൂറോളം ഭക്തർ ഔഷധക്കഞ്ഞി കുടിക്കുന്നുന്നുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. കർക്കിടകവാവ് ബലിയോടനുബന്ധിച്ച് നാളെ രാവിലേയും ഔഷധക്കഞ്ഞി വിതരണം ഉണ്ടായിരിക്കും.