കുറവിലങ്ങാട്: വടക്കേക്കര പരേതനായ മാണിയുടെ മകൾ ചിന്നമ്മ (69, റിട്ട. അദ്ധ്യാപിക സെന്റ് തോമസ് ജി.എച്ച്.എസ്. പാലാ) നിര്യാതയായി. സംസ്‌ക്കാരം നാളെ 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. മാതാവ്: പരേതയായ മറിയം കുറവിലങ്ങാട് വളേളാശേരിൽ കുടുംബാഗമാണ്. സഹോദരങ്ങൾ: ഫാ. ജോർജ് വടക്കേക്കര വി.സി (വിയന്ന), സി.എം കുര്യൻ (വടക്കേക്കര മാസ്റ്റർ), ത്രേസ്യാമ്മ ജോർജ് പാങ്ങോട്ട് (ആരക്കുഴ), സിസ്റ്റർ ജോസീന എം.എസ്.ജെ (കോതമംഗലം), പരേതയായ സിസ്റ്റർ സിസിലിയ ആഗ്നസ് (സെന്റ് ജോസഫ്‌സ് കോൺഗ്രിയേഷൻസ്, നാഗ്പൂർ).