കടുത്തുരുത്തി: കേരളകൗമുദിയും അഗ്നിരക്ഷാ സേന കടുത്തുരുത്തി യൂണിറ്റും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ന് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് നടത്തും. കടുത്തുരുത്തി അഗ്നിരക്ഷാ സേനാ സ്‌റ്റേഷൻ ഓഫീസർ എസ്.കെ ബിജുമോൻ , അസി.സ്റ്റേഷൻ ഓഫീസർ പി.എൻ അജിത്കുമാർ, സെന്റ് കുര്യാക്കോസ് സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോബി, മാനേജർ ഫാ.ടോമി, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ് എന്നിവർ പങ്കെടുക്കും.