bhavanm-jpg

തലയോലപ്പറമ്പ്: പ്രളയക്കെടുതിയിൽ വീട് നഷ്ട്ടപ്പെട്ട വടയാർ കവലത്തറയിൽ എസ്. കുമാർ സ്മിത രോഹിണി ദമ്പതികൾക്ക് ഗ്ലോസ്റ്റാർ ഷെയർ മലയാളി അസോസിയേഷൻ വീട് നിർമ്മിച്ച് നൽകി. പണി പൂർത്തികരിച്ച വീടിന്റെ താക്കോൽ ദാനം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. സി. കെ ആശ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വീടിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തികരിച്ച കോൺട്രാക്ടർ കെ. ആർ രതീഷ്, സാമൂഹിക പ്രവർത്തകൻ ഇ.എസ് സനീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.എൻ സന്തോഷ്, പഞ്ചായത്തംഗം നിർമ്മല മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. ലോറൻസ് പെല്ലിശ്ശേരി സ്വാഗതവും അഖിൽ ബാബു നന്ദിയും പറഞ്ഞു.