ഏറ്റുമാനൂർ: നഗരസഭാ ഓഫീസിനു പിന്നിൽ മാലിന്യ പ്ലാന്റിനു സമീപം ഓടയിൽ ഹോട്ടൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന രാജനാണ് (48) മരിച്ചത്. ഇയാൾ ഏത് നാട്ടുകാരനാണെന്ന് അറിവായിട്ടില്ല.
തിങ്കളാഴ്ച പകൽ 11.30 ഓടെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തോട് ചേർന്ന് ഒരു സൈക്കിളും കിടപ്പുണ്ടായിരുന്നു.
ഓടയ്ക്ക് സമീപത്തുകൂടെ പോകുമ്പോഴോ, കലുങ്കിൽ ഇരുന്നപ്പോഴോ വീണ് തലയ്ക്ക് പരിക്കേറ്റതാവാം മരണകാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.