ദക്ഷിണ കാശി ളാലം മഹാദേവ ക്ഷേത്രം

ളാലം: ദക്ഷിണ കാശി ളാലം മഹാദേവ ക്ഷേത്രക്കടവിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ പിതൃതർപ്പണച്ചടങ്ങുകൾ രാവിലെ 5ന് ആരംഭിക്കും.ക്ഷേത്രത്തിൽ പ്രത്യക പൂജകളും വഴിപാടുകളുമുണ്ട്.

പൂവരണി മഹാദേവ ക്ഷേത്രം

പൂവരണി: മഹാദേവ ക്ഷേത്രക്കടവിൽ ചടങ്ങുകൾ രാവിലെ 4.30ന് ആരംഭിക്കും. കുമാരമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.

ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം

ഐങ്കൊമ്പ്:പാറേക്കാവ് ദേവീക്ഷേത്രത്തിൽ രാവിലെ 7 ന് ആരംഭിക്കും. കടനാട് സോമവർമ്മരാജ കാർമ്മികത്വം വഹിക്കും.

പൈക ചാമുണ്ഡേശ്വരി ക്ഷേത്രം

പൈക: ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രാവിലെ 5ന് ആരംഭിക്കും. സുനിൽശാന്തി കാർമ്മികത്വം വഹിക്കും.

മുരിക്കുംപുഴ ദേവീക്ഷേത്രം

മുരിക്കുംപുഴ: ദേവീക്ഷേത്രക്കടവിൽ രാവിലെ 5.30ന് ആരംഭിക്കും.വെങ്ങല്ലൂർഇല്ലം ഉണ്ണി നമ്പൂതിരി കാർമ്മികത്വം വഹിക്കും.

പെരിങ്ങളം മഹാദേവ ക്ഷേത്രം

പെരിങ്ങളം: മഹാദേവ ക്ഷേത്രത്തിൽ രാവിലെ 5.30ന് ആരംഭിക്കും.ക്ഷേത്രത്തിൽ പതിവു പൂജകളുമുണ്ട്.

പൊൻകുന്നത്ത് മഹാദേവ ക്ഷേത്രം

ചെമ്പിളാവ്: പൊൻകുന്നത്ത് മഹാദേവ ക്ഷേത്രക്കടവിൽ നാളെ രാവിലെ ആറു മുതൽ വാവുബലി ആരംഭിക്കും. മറ്റക്കര വേങ്ങല്ലൂരില്ലത്ത് ശ്രീധരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.

കിടങ്ങൂർ ശിവപുരം ശ്രീമഹാദേവക്ഷേത്രം

കിടങ്ങൂർ: ശിവപുരം ശ്രീമഹാദേവക്ഷേത്രാങ്കണത്തിൽ നാളെ പുലർച്ചെ അഞ്ച് മുതൽ കർക്കിടകവാവുബലി നടക്കും. ബലിതർപ്പണത്തിന് മേൽശാന്തി അനീഷ് കിടങ്ങൂർ മുഖ്യ കാർമികത്വം വഹിക്കും.