വൈക്കം : കല്ലറ പഞ്ചായത്തിലെ മുണ്ടാറിൽ പ്രളയ ദുരിതം റിപ്പോർട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് മരിച്ച മാദ്ധ്യമ പ്രവർത്തകൻ സജി മെഗാസിന്റെ ഒന്നാം ചരമ വാർഷികം കേരളാ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ കടുത്തുരുത്തി മീഡിയാ സെന്ററിൽ വെച്ച് നടത്തി. പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ ഉദ്ഘാടനം ചെയ്തു. മീഡിയാ സെന്റർ പ്രസിഡന്റ് പി.ബി.തമ്പി അദ്ധ്യക്ഷത വഹിച്ചു. സജി മെഗാസ് പ്രഥമ മാദ്ധ്യമ പുരസ്‌കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ട ബിജു പുളിക്കന് അവാർഡ് നൽകി ആദരിച്ചു. യോഗത്തിൽ മികച്ച മാദ്ധ്യമ പ്രവർത്തകർക്കുള്ള പ്രത്യേക അവാർഡുകൾ പി.സി.രാജേഷ്, സുനേഷ് കെ. ആർ എന്നിവർക്കും നൽകി. അംബേദ്കർ സോഷ്യൽ സർവീസ് എജ്യൂക്കേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് വാങ്ങിയ യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി പി.ഷൺമുഖനേയും, ജില്ലാ സംസ്ഥാന തലത്തിൽ പെണ്ണൊരുമ പുരസ്‌കാരം നേടിയ കടുത്തുരുത്തി അർച്ചന വിമന്റ്‌സ് സെന്ററിന്റെ പ്രോഗ്രാം ഓഫീസർ ഷൈനി ജോഷിയേയും യോഗത്തിൽ പൊന്നാടയണിച്ച് ആദരിച്ചു. ജനപ്രതിനിധികളായ സിനി ആൽബർട്ട്, ജോണി തോട്ടുംങ്കൽ, വിനോദ് വാട്ടവത്ത്, അന്നമ്മ രാജു,മാത്യു ജി.മുരിയ്ക്കൽ, സി.പി. പുരുഷോത്തമൻ ,ജിൻസി എലിസബത്ത്, ബി.രഗ്‌നകുമാരി, മാത്യു പുല്ലുകാലാ, കെ.പി.ഭാസ്‌കരൻ ,കടുത്തുരുത്തി റീജിണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണൻ, യൂണിയൻ നേതാക്കളായ ആഷിക് മണിയംകുളം, ഹരിദാസ് ഏറ്റുമാനൂർ, ഷൈജു തെക്കുംഞ്ചേരി, ജിതേഷ് ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.