വൈക്കം: കോട്ടയം ജില്ല വ്യവസായ കേന്ദ്രവും തൃശൂർ എം. എസ്. എം. ഇ. ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖലാ കമ്മിറ്റിയും സംയുക്തമായി ചെറുകിട ഫർണീച്ചർ നിർമ്മാണ യൂണിറ്റുകളുടെ ഉന്നമനത്തിനായി ബോധവത്ക്കരണ ക്ലാസ് നടത്തി. ഉല്ലല എക്‌സ് സർവീസ്‌മെൻ ഹാളിൽ നടന്ന ബോധവൽക്കരണ ക്ലാസ് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി.രാജീവ് ഉദ്ഘാടനം ചെയ്തു. വൈക്കം മേഖല പ്രസിഡന്റ് ബിജു പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ത്രിശൂർ എസ് എം ഇ ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടർ കത്രീനാമ്മ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് വ്യവസായ ഓഫീസർ ടി.ഉദയകുമാർ, ദ്വാരക ഉണ്ണി, സി.കെ.അബ്ദുൾ മജീദ്, സി.സി.മോഹനൻ, ബാബു പിണ്ണാക്കനാടൻ ,അബ്ദുൾ മനാഫ്, പൗലോസ് മീത്തിക്കാവിൽ, റ്റോജി തെക്കേതാനിയത്ത് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.