തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം 662ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയിലെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.പി സന്തോഷ് കുമാർ (പ്രസിഡന്റ്), കെ.വാസുദേവൻ (വൈസ് പ്രസിഡന്റ്), രാജ് കുമാർ (സെക്രട്ടറി), സുധീർ ഇടവട്ടം (യൂണിയൻ കമ്മിറ്റി അംഗം), മനോഹരൻ, മുരളീധരൻ, സുഗുണൻ, വിനോദ്, സോമൻ വാഴയിൽ, അമ്പിളി ശശി, സോമൻ (കമ്മിറ്റി അംഗങ്ങൾ). സുനിൽ ആനാപ്പുരയിൽ, അശോകൻ, ശോഭ രാജു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.