വള്ളിച്ചിറ: കിണർവക്കിലെ പുല്ലു പറിക്കുന്നതിനിടെ കിണറ്റിൽ വീണയാളെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷിച്ചു. വള്ളിച്ചിറ ചെറുകര ജോസാണ് (52) ഇന്നലെ ഉച്ചയ്ക്ക് സ്വന്തം പുരയിടത്തിലെ കിണറ്റിൽ വീണത്. 25 അടിയോളം താഴ്ചയുള്ള കിണറിൽ അഞ്ചടിയോളം വെള്ളമുണ്ട്. മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുകിടന്ന ഇദ്ദേഹത്തെ നാട്ടുകാരും ഫയർഫോഴ്‌സും രക്ഷിച്ചു.